ശ്രേയസിനെ പ്രശംസിച്ച് ചോപ്ര
ശ്രേയസിനെ പ്രശംസിച്ച് ചോപ്ര സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ശ്രേയസ് അയ്യരുടെ ഗംഭീര ഇന്നിങ്‌സിനെ ആകാശ് ചോപ്ര പ്രശംസിച്ചത്. എല്ലാവര്‍ക്കും ഇതു നല്ലൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കകയും ചെയ്തു. അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേട്ടത്തിനു വേണ്ടി ശ്രമിക്കാതെ നിസ്വാര്‍ഥമായ ബാറ്റിങ് കാഴ്്ചവച്ച പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ഒപ്പം റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. പഞ്ചാബ് ക്യാപ്റ്റനായി ആദ്യ മല്‍സരം കളിക്കാനിറങ്ങിയ ശ്രേയസ് പുറത്താവാതെ 97 റണ്‍സാണ് നേടിയത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടിരുന്നു. അവസാന ഓവറില്‍ സെഞ്ച്വറി തികയ്ക്കാനുള്ള അവസരം ശ്രേയസിന്റെ പക്കലുണ്ടായിരുന്നെങ്കിലും ആറു ബോളും നേരിട്ടത് ശശാങ്ക് സിങായിരുന്നു. 23 റണ്‍സുമായി താരം കളി നന്നായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഐപിഎല്‍ സെഞ്ച്വറിക്ക് ഒരു ഹിറ്റ് മാത്രം അകലെയയാരുന്നു ശ്രേയസ് അയ്യര്‍. അതിനു...