ശ്രേയസിനെ പ്രശംസിച്ച് ചോപ്ര
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേട്ടത്തിനു വേണ്ടി ശ്രമിക്കാതെ നിസ്വാര്‍ഥമായ ബാറ്റിങ് കാഴ്്ചവച്ച പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ഒപ്പം റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.
പഞ്ചാബ് ക്യാപ്റ്റനായി ആദ്യ മല്‍സരം കളിക്കാനിറങ്ങിയ ശ്രേയസ് പുറത്താവാതെ 97 റണ്‍സാണ് നേടിയത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടിരുന്നു. അവസാന ഓവറില്‍ സെഞ്ച്വറി തികയ്ക്കാനുള്ള അവസരം ശ്രേയസിന്റെ പക്കലുണ്ടായിരുന്നെങ്കിലും ആറു ബോളും നേരിട്ടത് ശശാങ്ക് സിങായിരുന്നു. 23 റണ്‍സുമായി താരം കളി നന്നായി ഫിനിഷ് ചെയ്യുകയും ചെയ്തു.
ഐപിഎല്‍ സെഞ്ച്വറിക്ക് ഒരു ഹിറ്റ് മാത്രം അകലെയയാരുന്നു ശ്രേയസ് അയ്യര്‍. അതിനു ശേഷം അദ്ദേഹത്തിനു സ്‌ട്രൈക്ക് ലഭിക്കുകയും ചെയ്തില്ല. അതിനു വേണ്ടി താരം ആവശ്യപ്പെടുകയും ചെയ്തില്ല. ഇതു എല്ലാവര്‍ക്കും നല്ലൊരു ഉദാഹരണം കൂടിയാണ്. ഓരോ ബോളും പരമാവധി ഉപയോഗിക്കുകയെന്നതാണ് ടി20 ക്രിക്കറ്റ്. ആരാണോ അടിക്കുന്നത്, അയാള്‍ അതു തുടര്‍ന്നു കൊണ്ടിരിക്കണം. ഒരു വ്യക്തിഗത നാഴികക്കല്ലും ടീമിനു അധികമായി ലഭിക്കുന്ന റണ്‍സിനേക്കാള്‍ വലുതല്ല. ഒരു നാഴികക്കല്ലിന് തൊട്ടരികെ എത്തി നില്‍ക്കുമ്പോള്‍ അവസാന ഓവറുകളില്‍ സ്വയം സ്‌ട്രൈക്ക് കിട്ടാന്‍ മറ്റുള്ളവര്‍ക്കു അതു നിഷേധിച്ചവരെ നമ്മള്‍ കണ്ടിട്ടുണ്ടെന്നത് മറക്കാന്‍ പാടില്ലെന്നും എക്‌സില്‍ ചോപ്ര കുറിക്കുകയായിരുന്നു.
ശ്രേയസിനെക്കുറിച്ച് ശശാങ്ക്
സെഞ്ച്വറിക്കു അരികില്‍ നില്‍ക്കവെ അവസാന ഓവറില്‍ ശ്രേയസ് അയ്യര്‍ക്കു സ്‌ട്രൈക്ക് നല്‍കാതിരുന്നതിന്റെ പേരില്‍ ശശാങ്ക് സിങിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ താരം തുറന്നു പറയുകയും ചെയ്തിരുന്നു.
Comments
Post a Comment